KeralaLatest NewsNewsPen VishayamWriters' Corner

ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു: ചിറയിൻകീഴ് വിവാദത്തെക്കുറിച്ച് അഞ്ജു പാർവതി

കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ! ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ!

ചിറയിൻകീഴിൽ യാത്രക്കാരിയ്ക്ക് നേരെ വനിത കണ്ടക്ടർ മോശം പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. ആ കണ്ടക്ടർ സ്ത്രീയോട് ദയ തരിമ്പുമില്ലെന്നും അഞ്ജു പറയുന്നു. കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ എങ്കിൽ ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ ആണ് ഇന്ന് നടന്ന സംഭവമെന്നും അഞ്ജു പരിഹസിച്ചു.

read also: കോടിയേരി സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവ് : മോഹൻലാൽ

കുറിപ്പ് പൂർണ്ണ രൂപം

ഇത് ഒരു കോടി കൊണ്ടൊന്നും തീരുമെന്നു തോന്നുന്നില്ല. ഭാഷ കേട്ടിട്ട് ഭാസീടെ വകേലുള്ള കുഞ്ഞമ്മയാണെന്ന് തോന്നുന്നു. ആ വീഡിയോ മുഴുവൻ കണ്ടു. ആ കണ്ടക്ടർ സ്ത്രീയോട് തരിമ്പുമില്ല ദയ. എന്ത് തരം മാനസിക സമർദ്ദമുണ്ടെങ്കിലും അത് പ്രകടിപ്പിക്കേണ്ടത് യാതൊരു പരിചയവുമില്ലാത്ത മനുഷ്യരോടല്ലാ.

തൊഴിലുറപ്പ് എന്നത് കണ്ടവന്മാരുടെ ഒപ്പം ഉറങ്ങാനുള്ളതാണെന്ന ആ അധമ ബോധം കണ്ടപ്പോൾ മനസ്സിലായി ഈ സ്ത്രീ ഏത് ഊണിയനിൽ ഉൾപ്പെട്ടതാണെന്ന്. പണ്ടൊരിക്കൽ ഗ്രാമ്യഭാഷകൊണ്ട് മലയാളഭാഷയെ സമ്പന്നമാക്കിയ ആശാൻ പെമ്പിളൈ ഒരുമൈയിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതും ഏതാണ്ട് ഇതൊക്കെയാണല്ലോ.

കാട്ടാക്കടയിൽ കൈ കൊണ്ട് തലോടൽ!
ചിറയിൻകീഴിൽ നാവ് കൊണ്ട് തലോടൽ!
എലിഫൻ്റ് ഹെഡ് റൗണ്ട് ഹാപ്പിയൻ സഖാവ് ഇപ്പൊ വരും മുഴുത്ത ക്യാപ്സ്യൂളുമായി..

shortlink

Related Articles

Post Your Comments


Back to top button