CricketLatest NewsNewsSports

ബുമ്ര പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് ബാക്ക് അപ്പ് താരങ്ങൾ കൂടി

മുംബൈ: പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരമായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ഉള്‍പ്പെടുത്തി. ഇരുവരും ആടുത്ത മാസം ആറിന് ലോകകപ്പില്‍ കളിക്കാനായി യാത്ര തിരിക്കുന്ന 15 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകും.

ഒക്ടോബര്‍ ആറിന് പെര്‍ത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ടീം അവിടെ ഒരാഴ്ച പരിശീലനം നടത്തിയശേഷം ബ്രിസ്ബേനിലേക്ക് പോകും. 17ന് ബ്രിസ്ബേനിലാണ് ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം. നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു.

ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയെ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. നിലവില്‍ ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ് ഷമി. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാല്‍ ഒഴിവാക്കി.

Read Also:- ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘പാല്‍’

എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തുടങ്ങും മുമ്പെ കൊവിഡ് മുക്തനായ കാര്യം ഷമി സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നെങ്കിലും ഷമിയെ സെലക്ടര്‍മാര്‍ ടീമിലെടുക്കാതിരുന്നത് അത്ഭുതപ്പെടുത്തി. പകരം മുഹമ്മദ് സിറാജിനെ ടീമിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button