Latest NewsKeralaNews

മഞ്ചേരി നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകും: മന്ത്രി വീണാ ജോർജ്ജ് 

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുമെന്ന് ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് കോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഫിഷറീസ്കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പിജി പഠനം ആരംഭിച്ചത് സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് മലപ്പുറം ജില്ലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈലത്തൂർ പാർക്കിങ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അഷ്റഫ്, പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഉമ്മർ ഹാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സീനത്ത് തേറമ്പത്ത്, സക്കീന പുതുക്കലേങ്ങൽ, കെ.പി സൈനുദ്ദീൻ, ബ്ലാക്ക് പഞ്ചായത്തംഗങ്ങളായ നിധിൻ ദാസ്, പഞ്ചായത്തംഗങ്ങളായ ഖദീജ, ആർ കോമുക്കുട്ടി, ഡി.പി.എം ഡോ.ടി.എൻ അനൂപ്, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ, കെ.കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകർ ഒരുക്കി ഗാനമേളയും അരങ്ങേറി.

പൊന്മുണ്ടം പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നിരവധിപേർ ആശ്രയിക്കുന്നകുടുംബാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങളും, ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സാധ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button