KeralaLatest NewsNews

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

 

തൃശ്ശൂർ: കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. ഇന്ന് വെെകിട്ടോടെ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിലാണ് സംഭവം.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് പേരടങ്ങുന്ന സംഘം ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താൻ കഴിഞ്ഞില്ല.

രക്ഷപ്പെട്ട മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button