Latest NewsNewsTechnology

രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് എയർടെൽ, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളിൽ

തിരഞ്ഞെടുത്ത 8 നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ 5ജി ലഭിക്കുന്നത്

ഇന്ത്യയിൽ 5ജി യുഗത്തിന് തുടക്കം കുറിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്പനിയെന്ന നേട്ടം എയർടെൽ കരസ്ഥമാക്കി. 5ജി സേവനങ്ങൾ ആരംഭിച്ചതോടെ, ഉടൻ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികൾ എയർടെൽ ആരംഭിച്ചിട്ടുണ്ട്. 2024 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും 5ജി എത്തിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത 8 നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ 5ജി ലഭിക്കുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി എത്തുക. അതേസമയം, കേരളത്തിൽ അടുത്ത വർഷം മുതലാണ് 5ജി ലഭിക്കാൻ സാധ്യത.

Also Read: ‘പ്രതീക്ഷിച്ചതാണ് ഈ വിയോഗം, കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നു’: ജെ. മേഴ്സിക്കുട്ടിയമ്മ

എയർടെല്ലിന് പുറമേ, 5ജി അവതരിപ്പിക്കാൻ റിലയൻസ് ജിയോയും കടുത്ത ശ്രമങ്ങൾ നടത്തുന്നുണ്ട്. ദീപാവലി ദിനത്തിൽ 5ജി ആരംഭിക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. തുടക്കത്തിൽ കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ജിയോ 5ജി എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button