KottayamKeralaNattuvarthaLatest NewsNews

ഹരിത കര്‍മ്മസേനാംഗത്തിന് നേരെ ആക്രമണം : യുവാവ് അറസ്റ്റില്‍

വാഴൂര്‍ ചാമംപതാല്‍ വേങ്ങത്താനം വീട്ടില്‍ മനോജ് വി.എ (38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: ഹരിത കര്‍മ്മസേനാംഗമായ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാഴൂര്‍ ചാമംപതാല്‍ വേങ്ങത്താനം വീട്ടില്‍ മനോജ് വി.എ (38) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

പ്രതിയുടെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വന്ന ഹരിത കര്‍മ്മ സേനാംഗമായ യുവതിയെ ഇയാള്‍ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന്, മണിമല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Read Also : യു​വാ​വി​നെ കൊ​ന്ന് മൃതദേഹം വീ​ടി​നു​ള്ളി​ല്‍ കു​ഴി​ച്ചി​ട്ട സംഭവം : മുഖ്യപ്രതി അറസ്റ്റിൽ, രണ്ടുപേര്‍ ഒളിവില്‍

മണിമല സ്റ്റേഷന്‍ എസ്.എച്ച്‌. ഷാജിമോന്‍ ബി, എസ്.ഐമാരായ വിജയകുമാര്‍ ജെ, അനില്‍കുമാര്‍ വി.പി, എ.എസ്.ഐ സുനില്‍കുമാര്‍, സി.പി.ഒമാരായ പ്രതാപ് വി. ബി, അജുവുദീന്‍, അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments


Back to top button