Latest NewsNewsLife StyleDevotional

എന്താണ് കാളസര്‍പ്പയോഗം?

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ? പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടാത്തതും ജ്യോതിഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യതാസങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതുമായ ഒന്നാണ് കാളസര്‍പ്പദോഷം.. എന്താണ് കാളസര്‍പ്പയോഗം..? ജാതകത്തില്‍ കാളസര്‍പ്പദോഷമുളള പ്രശസ്തര്‍ ആരൊക്കെ?

ഒരുവന്റെ ജാതകത്തിലെ ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും ഇല്ലാതാക്കാനോ, മന്ദീഭവിപ്പിക്കാനോ ശക്തി ഉളള യോഗമാണത്രെ കാളസര്‍പ്പദോഷം അഥവാ കാലസര്‍പ്പദോഷം. ശക്തിയുളള ധനയോഗങ്ങളെ വരെ ഇല്ലാതാക്കാനും ധനവാനെപ്പോലും ദരിദ്രനാക്കാനും ഈ യോഗത്തിനു കഴിയുമെന്നും പറയപ്പെടുന്നു. ഈ യോഗം ജാതകത്തിലുണ്ടെങ്കില്‍ അയാള്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും അമിതപ്രയത്‌നം ചെയ്യേണ്ടി വരും. നേട്ടങ്ങള്‍ തൊട്ടടുത്തു നില്ക്കുമ്പോഴും വിജയം കൈവിട്ടു പോകുന്ന ദുര്‍വിധിയും ഈ യോഗക്കാര്‍ക്കു പറയുന്നുണ്ട്. വിവാഹ തടസം, സന്താന ദുരിതം, അപവാദം, അര്‍ഹതക്കനുസരിച്ചുളള അംഗീകാരം ലഭിക്കാതിരിക്കല്‍ എന്നിവയും കാലസര്‍പ്പേദോഷത്തിന്റെ ഫലമായി പറയപ്പെടുന്നു.

കാളസര്‍പ്പദോഷം എങ്ങനെ മനസിലാക്കാനാവും?

ഗ്രഹനിലയില്‍, പരസ്പരം ഏഴാം രാശിയില്‍ നില്‍ക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇവയ്ക്കു മധ്യത്തിലായി മറ്റു മുഴുവന്‍ ഗ്രഹങ്ങളും വന്നാല്‍ അതാണ് കാളസര്‍പ്പദോഷം. ലഗ്നം ഉള്‍പ്പെടെ മുഴുവന്‍ ഗ്രഹങ്ങളും രാഹു-കേതുക്കള്‍ക്കിടയിലാവും നില്‍ക്കുക. രാഹു-കേതുക്കള്‍ക്കിടയില്‍ കൂട്ടിലടക്കപ്പെട്ട നിലയിലാവും മറ്റുഗ്രഹങ്ങളുടെ സ്ഥാനം. അതേസമയം, ഗ്രഹനിലയില്‍ രാഹു-കേതുക്കളുടെ മറു വശത്തായി അഞ്ചു കളളികള്‍ ശുന്യമായി കിടക്കും.

രാഹുവിനെ പാപഗ്രഹമായാണ് കണക്കാക്കുന്നത്. ‘സ’ എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയില്‍ രാഹുവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. സര്‍പ്പന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ‘സ’. കേതുവിനെയാണ് ‘ശി’ എന്നത് സൂചിപ്പിക്കുന്നത്. കേതുവിന്റെ മറ്റൊരു പേരാണ് ശിഖി. ഓരോ ഭാവത്തിനും കാളസര്‍പ്പയോഗം വരുമ്പോള്‍ വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുക.

അനന്തകാളസര്‍പ്പയോഗം- രാഹു ലഗ്നത്തിലും കേതു ഏഴിലും വന്നാല്‍ അത് അനന്തകാളസര്‍പ്പയോഗം.

ഫലം: ജീവിതപരാജയം, വിവാഹപരാജയം, ടെന്‍ഷന്‍, ആരോഗ്യ പ്രശ്‌നങ്ങള്‍

ഗുളിക കാലസര്‍പ്പയോഗം- രാഹു രണ്ടിലും കേതു എട്ടിലും.

ഫലം: വിദ്യാഭ്യാസ തടസം, സാമ്പത്തിക അച്ചടക്കമില്ലായ്മ, കുടുംബപ്രശ്‌നങ്ങള്‍, ആയുര്‍ഭീതി.

വാസുകി കാളസര്‍പ്പയോഗം-രാഹു മൂന്നാമത്തെ ഭാവത്തില്‍, കേതു ഒമ്പതാം ഭാവത്തില്‍.

ഫലം: സഹോദര ക്‌ളേശം, തൊഴില്‍ തടസം, അച്ഛന് ദോഷം, ഗുരുജന ദ്വേഷം

ശംഖപാല കാളസര്‍പ്പയോഗം-നാലില്‍ രാഹു പത്തില്‍ കേതു.

ഫലം: കര്‍മ്മരംഗത്ത് അത്യപ്തി, അപകീര്‍ത്തി, മാത്യദുരിതം, സമാധാനക്കുറവ്

പത്മകാള സര്‍പ്പയോഗം- രാഹു അഞ്ചില്‍,കേതു പതിനൊന്നില്‍

ഫലം: സന്താനദുരിതം, സര്‍പ്പശാപം, ലാഭഹാനി

മഹാപത്മ കാളസര്‍പ്പയോഗം- രാഹു ആറില്‍, കേതു പതിനൊന്നില്‍

ഫലം: ശത്രുഭീഷണി, കാര്യതടസം, കടബാധ്യത, ദാമ്പത്യക്‌ളേശം

മേല്‍പ്പറഞ്ഞ 6 യോഗങ്ങള്‍ രാഹുവാണ് നല്‍കുന്നതെങ്കില്‍, ഇനി പറയുന്ന 6 യോഗങ്ങള്‍ കേതുവാണ് നല്‍കുന്നത്.

തക്ഷക കാളസര്‍പ്പയോഗം- രാഹൂ ഏഴാം ഭാവത്തിലും കേതു ലഗ്നത്തിലും.

ഫലം: ദാമ്പത്യ കലഹം, വിയോഗം, രോഗം

കാര്‍ക്കോടക കാളസര്‍പ്പയോഗം- കേതു രണ്ടില്‍ രാഹു എട്ടാം ഭാവത്തില്‍.

ഫലം: അപകടം, ധനഹാനി, അപകടങ്ങള്‍, തൊഴില്‍ ഭ്രംശം, തെറ്റിദ്ധരിക്കപ്പെടുക, ആശയവിനിമയപ്രശ്‌നങ്ങള്‍

ശംഖചൂഢ കാളസര്‍പ്പയോഗം-രാഹു ഒന്‍പതില്‍, കേതുമൂന്നില്‍.

ഫലം: പിത്യദുരിതം, പുണ്ണ്യക്ഷയം, ഭാഗ്യഹാനി, അധൈര്യം, ഭയം, സഹോദരങ്ങള്‍ക്കു ദുരിതം

ഘാതക കാളസര്‍പ്പയോഗം-രാഹു പത്തില്‍ കോൃതു നാലില്‍

ഫലം: മാത്യക്‌ളേശം, വാഹനാപകടം, തൊഴില്‍ പദവി നഷ്ടം, ധനനാശം.

വിഷധാര കാളസര്‍പ്പദോഷം- രാഹു പതിനൊന്നില്‍ കേതു അഞ്ചില്‍.

ഫലം: ലാഭതടസം, നേത്രരോഗം, സന്താനക്ഷയം, ജന്മസ്ഥലം വിട്ടുപോകല്‍, ഭാവനാശൂന്യമായ പെരുമാറ്റവും പരാജയവും

ശേഷനാഗ കാളസര്‍പ്പയോഗം- രാഹു പന്ത്രണ്ടില്‍ കേതു ആറിലും

ഫലം: ശത്രു ഭീതി, അംഗവൈകല്ല്യം, രോഗം, കടം, സര്‍പ്പദംശന ഭീതി

പരിഹാരം

1.   ആന്ധ്രാപ്രദേശിലെ കാളഹസ്തിക്ഷേത്രദര്‍ശനവും പരിഹാരപൂജകളും.

2.  തമിഴ്‌നാട്ടിലെ രാഹുക്ഷേത്രമായ തിരുനാഗേശ്വരം ക്ഷേത്രദര്‍ശനം.

3.  രാമേശ്വര ക്ഷേത്രദര്‍ശനവും സേതുസ്‌നാനവും പരിഹാരപൂജകളും.

ഈ ക്ഷേത്രങ്ങളില്‍ രാഹുകാലത്തുതന്നെ രാഹു പൂജനടത്തിയാല്‍ ഫലം വേഗത്തില്‍ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാ, ഞായര്‍ദിനങ്ങളും ഉത്തമം. കാളഹസ്തിയില്‍ പോകുമ്പോള്‍ പരിഹാരപൂജകള്‍ക്കു ശേഷം മറ്റുക്ഷേത്രങ്ങളില്‍ പോകരുതെന്നാണ് പറയപ്പെടുന്നത്.

ഈ ക്ഷേത്രങ്ങളില്‍ പോകാന്‍ കഴിയാത്തവര്‍ തൊട്ടടുത്തുളള നാഗക്ഷേത്രത്തിലോ നാഗപ്രതിഷ്ഠ ഉളളിടത്തോ നാഗപൂജചെയതാല്‍ മതിയാവും. അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, മഹാരുദ്രമോ അതിരുദ്രമോ, മ്യത്യുജ്ഞഹോമം വഴിപാടുകള്‍ തങ്ങളാലാവും വിധം ഭക്തിയോടെ കൂടി ചെയ്യണം.

കാളസര്‍പ്പയോഗം ഗുണഫലങ്ങളും പ്രധാനം ചെയ്യാറുണ്ടെന്നും പറയപ്പെടുന്നു. പ്രതിബന്ധങ്ങളെയും തടസങ്ങളെയും അതിജീവിക്കാനുളള കഴിവ് ഈ യോഗം അനുഭവിക്കുന്നവര്‍ ആര്‍ജ്ജിക്കുമെന്ന ആചാര്യന്മാര്‍ പറയുന്നു. കടുത്ത ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യുന്ന ഒരാള്‍ ആത്മ ശുദ്ധിയും കരുത്തും നേടുക സ്വാഭാവികമാണല്ലോ. പുരാതന ജ്യോതിഷഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കാളസര്‍പ്പയോഗത്തെ കണക്കിലെടുക്കാത്തവരുമുണ്ട്. ഇതൊക്കെ കൊണ്ടാവാം കാളസര്‍പ്പയോഗത്തെചുറ്റിപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതും.

കാളസര്‍പ്പയോഗമുളള പ്രശസ്തര്‍

ജവഹര്‍ലാല്‍നെഹ്‌റുവിന്റെ ജാതകത്തില്‍ കാളസര്‍പ്പദോഷം ഉണ്ടായിരുന്നു. പ്രശസ്ത ഗായിക ലതാമങ്കേഷ്‌ക്കര്‍, ഓഷോരജനീഷ്, നടന്മാരായ രജനീകാന്ത്, ചിരഞ്ജീവി എന്നിവരും ഈ യോഗം ജാതകത്തിലുളളവരാണ്. ഇച്ഛാശക്തിയും ആര്‍ജ്ജവവും ഉണ്ടെങ്കില്‍ കാളസര്‍പ്പയോഗം മറികടക്കാനാവും എന്ന പക്ഷക്കാരായ ജ്യോതിഷ വിദഗ്ധര്‍ പ്രശസ്തരുടെ ജീവിതങ്ങള്‍ ഉദാഹണമായി ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button