KeralaLatest NewsNews

ഗാന്ധി ജയന്തി ദിനത്തിൽ ഓഫറുകളുമായി കൊച്ചി മെട്രോ: ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

 

കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഇന്ന് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര്യ സമരസേനാനികൾക്കായുള്ള തിരിച്ചറിയൽ കാർഡ് യാത്രയ്‌ക്കായി വരുമ്പോൾ കയ്യിൽ കരുതണം.

മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ തുടരും. നിലവിൽ 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തിൽ 20 രൂപയ്‌ക്ക് യാത്ര ചെയ്യാം. ഇന്ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും ആനുവൽ ഫീസുമായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും.

ഇന്ന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം.ജി റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ രാവിലെ 9.30ന് ഹൈബി ഈഡൻ എം.പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിർമ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം.

shortlink

Related Articles

Post Your Comments


Back to top button