News

ആസിഫ് അലി ചിത്രം കൊത്തിലെ ‘കടലാഴം’ വീഡിയോ സോംഗ് റിലീസായി

കൊച്ചി: ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്.

ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ‘കടലാഴം’ എന്ന വീഡിയോ സോംഗ് ശനിയാഴ്ച വെകുന്നേരം യൂട്യൂബിലൂടെ പുറത്തുവന്നു. കെ.എസ് ചിത്രയും കെ.എസ് ഹരിശങ്കറും ചേര്‍ന്നാണ് ഈ മനോഹരമായ ഗാനം പാടിയിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആസ്വാദകരിലേക്ക് എത്തിക്കുന്നത്.

 

ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പിഎം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button