CinemaLatest NewsNewsEntertainmentKollywoodMovie Gossips

തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിം​ഗ് കളക്ഷൻ നേടി ‘പൊന്നിയിൻ സെൽവൻ’

ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിം​ഗ് കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി കടന്നതയാണ് റിപ്പോർട്ട്. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

‘ആ​ഗോളതലത്തിൽ ‘പൊന്നിയിൻ സെൽവന്’ എക്കാലത്തെയും വലിയ ഓപ്പണിംഗ് ദിനം നൽകിയതിന് നന്ദി’ എന്ന് ലൈക്ക പ്രൊഡക്ഷൻസ് ‌ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വേൾഡ് വൈഡ് കളക്ഷനിൽ മികച്ച തുടക്കം സ്വന്തമാക്കിയ ചിത്രത്തിന് തമിഴ് നാട്ടിലേക്ക് വരുമ്പോൾ ‘ബീസ്റ്റി’നെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. 25.86 കോടിയാണ് ചിത്രം തമിഴ് നാട്ടിൽ കളക്ട് ചെയ്ത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ തമിഴ് നാട്ടിൽ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി കളക്ഷനുമായി ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 26.40 കോടിയുമായി ‘ബീസ്റ്റ്’
രണ്ടാം സ്ഥാനത്തുണ്ട്.

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും: മന്ത്രി

‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷന്‍. തമിഴ്‌നാടിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 15 കോടിയോളം രൂപയും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 20 കോടിയുമാണ് ആദ്യ ദിനത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ കളക്ട് ചെയ്തിട്ടുള്ളത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഐമാക്‌സിൽ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് പൊന്നിയിൻ സെൽവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button