KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞത്

ഇടിവിനു ശേഷം വിശ്രമിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,320 രൂപയായി.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. 4,650 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപ കുറഞ്ഞ് 3,845 രൂപയാണ്. ഇന്നും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3,845 രൂപയാണ്.

Also Read: സഞ്ചാരികളെ ആകർഷിക്കാൻ വിന്റർഫീൽ, അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ റിസോർട്ട് ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button