Latest NewsNewsIndia

ജനങ്ങളോട് ചില അഭ്യര്‍ത്ഥനകളുമായി യോഗി ആദിത്യനാഥ്

ട്രാക്ടര്‍ യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചതിന് പിന്നാലെ, ട്രാക്ടര്‍ യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാര്‍ഷിക ജോലികള്‍ക്കും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുമാണ് ട്രാക്ടര്‍ ഉപയോഗിക്കുകയെന്നും ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Read Also: അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

കഴിഞ്ഞ ദിവസം 50ഓളം പേരുമായി ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ട്രാക്ടര്‍ കാണ്‍പൂരിലെ ഘതംപൂര്‍ മേഖലയില്‍ കുളത്തിലേക്ക് മറിഞ്ഞ് 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നത്തിയത്.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button