KeralaLatest NewsNews

കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ: പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ച് വന്‍ജനാവലി

 

കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ എത്തിയത്. കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അടുത്തായാണ് ​ഗവർണർ ഇരുന്നത്. ​ഗവർണറുടെ സന്ദർശനം പ്രമാണിച്ച് ചെറിയ തോതിൽ ജനങ്ങളെ നിയന്ത്രിച്ചിട്ടുണ്ടായിരുന്നു. കൃത്യം

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് സംസ്‌കാരം. മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചിരുന്നു. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.

രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയിൽ എത്തിക്കും. രാവിലെ 11 മുതൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button