Latest NewsUAENewsGulf

പകർച്ചപ്പനി പ്രതിരോധം: യുഎഇയിൽ ഇൻഫ്‌ലുവൻസ ഫ്‌ളൂ വാക്‌സിൻ എത്തി

അബുദാബി: പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള ഫ്‌ളൂ വാക്‌സിൻ യുഎഇയിൽ എത്തി. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഫ്‌ളൂ വാക്‌സിൻ ലഭ്യമാണ്. ഉടൻ തന്നെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ഫാർമസികളിലൂടെയും വാക്‌സിൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Read Also: കോടിയേരിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: മാപ്പ് പറഞ്ഞ് പൊലീസുകാരന്‍

ശൈത്യകാലത്തെ പകർച്ചപ്പനിക്കെതിരെ വാക്‌സിൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ജനങ്ങൾകക്ക് നിർദ്ദേശം നൽകി. അതേസമയം, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് യുഎഇ സൗജന്യ ഫ്‌ളൂ വാക്‌സിൻ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ (ഇഎച്ച്എസ്) ദേശീയ ബോധവതക്കരണ ക്യാമ്പെയ്‌നിലൂടെ യുഎഇ പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് കീഴിലുള്ള താമസക്കാർക്കും അവരുടെ ഫ്ളൂ വാക്‌സിനുകൾ സൗജന്യമായി ലഭിക്കും.

ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഇഎച്ച്എസിന്റെ സമഗ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഗർഭിണികൾ, യുഎഇ പൗരന്മാർ, ഭിന്നശേഷിക്കാർ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് സൗജന്യമായി ഇൻഫ്ളുവൻസ വാക്സിൻ ലഭിക്കുന്നത്.

Read Also: കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന് 

shortlink

Related Articles

Post Your Comments

Related Articles


Back to top button