KeralaLatest NewsNews

കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും കഞ്ചാവുമായി പിടിയിൽ: പിടികൂടിയത് വാടക വീട്ടിൽ നിന്ന് 

 

ആലപ്പുഴ: കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും അറസ്റ്റില്‍. വള്ളികുന്നം പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയതത്.

ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യിൽ തെക്കതിൽ നിമ്മി (33), അനുജൻ മാവേലിക്കര തെക്കേക്കര പുത്തൻ വീട്ടിൽ ജൂലി തോമസ് (37) എന്നിവരാണ് പിടിയിലായത്. 258 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

തെക്കേ മങ്കുഴി ജിൽജർ എന്ന വാടക വീട്ടിൽ നിന്നുമാണ് 258 ഗ്രാം കഞ്ചാവുമായി പോലീസ് ഇരുവരെയും പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button