Latest NewsNewsAutomobile

ഉത്സവ കാലത്തെ വരവേറ്റ് ഓഡി, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു

ആകർഷകമായ ഡിസ്കൗണ്ടുകൾ ഉൾക്കൊള്ളിച്ച് ഓഡി കസ്റ്റമേഴ്സിനായി ഔഡി ബോഡി മേക്ക് ഓവർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്

രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ കാലത്തെ വരവേൽക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡി. ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വ്യത്യസ്ഥമായ ഓഫറുകളാണ്. ഉത്സവ കാലത്ത് വിപണന രംഗത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരവധി ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാം.

ആകർഷകമായ ഡിസ്കൗണ്ടുകൾ ഉൾക്കൊള്ളിച്ച് ഓഡി കസ്റ്റമേഴ്സിനായി ഔഡി ബോഡി മേക്ക് ഓവർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഓൾ ഇന്ത്യ ഔഡി കസ്റ്റമർ എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ക്യാമ്പയിൻ. ഇതിൽ ബോഡി പെയിന്റിംഗ്, സെറാമിക്, ബോഡി പോളിഷിംഗ്, പാനൽ പെയിന്റിംഗ്, ഗ്രാഫിൻ കോട്ടിംഗ് എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉത്സവ കാലത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക സ്കീമുകളും ഇവയ്ക്കൊപ്പം ലഭ്യമാണ്.

Also Read: കടൽ കടന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button