Latest NewsNewsBusiness

സീയും സോണിയും ഇനി ഒരു കുടക്കീഴിൽ, ലയനത്തിന് അനുമതി

2021 സെപ്തംബർ മാസത്തിലാണ് ലയനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇരുകമ്പനികളും നടത്തിയത്

ഒരു കുടക്കീഴിൽ പ്രവർത്തിക്കാനൊരുങ്ങി സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളും ലയിക്കുന്നതിനുള്ള അനുമതിയായി. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളായി ഈ സ്ഥാപനങ്ങൾ മാറും. 2021 സെപ്തംബർ മാസത്തിലാണ് ലയനവുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇരുകമ്പനികളും നടത്തിയത്.

ലയനത്തിനുള്ള അനുമതിക്കായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. 2022 ജൂലൈ 29 നാണ് അപേക്ഷ നൽകിയത്. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് ശേഷം 2021 ഡിസംബറിൽ തന്നെ ഡയറക്ടർ ബോർഡ് ലയനത്തിനുള്ള അംഗീകാരം നൽകിയിരുന്നു.

Also Read: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്നുവീണ് അപകടം : നാല് സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്

ലയന നടപടികൾ പൂർത്തീകരിക്കുന്നതോടെ, സോണി മാക്സ്, സീ ടിവി തുടങ്ങിയ ചാനലുകളും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് എന്നിവയും പുതിയ സ്ഥാപനത്തിന് കീഴിലാണ് പ്രവർത്തിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥാപനത്തിൽ സോണിക്ക് 50.86 ശതമാനവും, സീ എന്റർടൈൻമെന്റിന് 3.99 ശതമാനവും, സീയുടെ ഓഹരി ഉടമകൾക്ക് 45.15 ശതമാനവുമാണ് പങ്കാളിത്തം ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button