Latest NewsNewsBusiness

സോണി-സീ ലയനം വൈകാൻ സാധ്യത! കാരണം വ്യക്തമാക്കി അധികൃതർ

നിയമപരമായ സങ്കീർണതകൾ നിലനിൽക്കുന്നതിനെ തുടർന്നാണ് ലയനത്തിന്റെ സമയപരിധി നീട്ടിയിരിക്കുന്നത്

വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സോണി-സീ ലയനം വൈകാൻ സാധ്യത. ജപ്പാനിലെ സോണി ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കൾവർ മാക്സ് എന്റർടൈൻമെന്റ് (Sony pictures networks India), സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്നിവ തമ്മിലുള്ള ലയന നടപടികൾ നീളാൻ സാധ്യതയുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയോടെ ലയനം പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതിനായി ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

നിയമപരമായ സങ്കീർണതകൾ നിലനിൽക്കുന്നതിനെ തുടർന്നാണ് ലയനത്തിന്റെ സമയപരിധി നീട്ടിയിരിക്കുന്നത്. 2021- ലാണ് സോണി ഇന്ത്യയുടെ യൂണിറ്റുമായുള്ള ലയനം സീ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. സീ ഗ്രൂപ്പിനെതിരെ വിവിധ വായ്പ ദാതാക്കൾ ഉന്നയിച്ച എതിർപ്പുകൾ നിരസിച്ചുകൊണ്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ കഴിഞ്ഞ ഓഗസ്റ്റിൽ ലയനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, സോണിയുടെ ഡയറക്ടർ സ്ഥാനങ്ങളിൽ നിന്ന് പുനീത് ഗോയങ്കയ്ക്ക് സെബി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ലയന നടപടികൾ വീണ്ടും നീണ്ടുപോയത്.

Also Read: പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് വിലക്കിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button