Latest NewsNewsBusiness

സോണി: വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യയിൽ എത്തി

5 ഇഞ്ച് ഡിസ്പ്ലേ, ഹൈ- റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്ദ പ്രോസസിംഗ് എന്നിവയാണ് വാക്മാൻ വാഗ്ദാനം ചെയ്യുന്നത്

സോണിയുടെ ഏറ്റവും പുതിയ വാക്മാൻ എൻഡബ്ല്യു – സെഡെക്സ് 707 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന ഇവ ഹെഡ്ഫോൺ സോൺ വഴി മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക. ആധുനിക സാങ്കേതികവിദ്യകൾക്കൊപ്പം പരമ്പരാഗത ഡിസൈനിലാണ് എൻഡബ്ല്യു – സെഡെക്സ് 707 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

5 ഇഞ്ച് ഡിസ്പ്ലേ, ഹൈ- റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്ദ പ്രോസസിംഗ് എന്നിവയാണ് വാക്മാൻ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഡിവൈസിൽ, ഒരു ഡിഎസ്ഡി റീമാസ്റ്ററിംഗ് എൻജിനും നൽകിയിട്ടുണ്ട്. ക്ലാസിക് ബ്ലാക്ക് ഗോൾഡ് വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, 25 മണിക്കൂർ വരെ ബാറ്ററി ലൈഫും ലഭ്യമാണ്. ജനുവരി 30 മുതൽ വാക്മാൻ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ പ്രീമിയം ഉപകരണത്തിന്റെ ഇന്ത്യൻ വിപണി വില 69,990 രൂപയാണ്.

Also Read: ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് അപകടം : യുവാവ് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button