NewsTechnology

വ്ലോഗിംഗ് എളുപ്പമാക്കാൻ സോണി, പുതിയ ഷോട്ട്ഗൺ മൈക്ക് വിപണിയിൽ അവതരിപ്പിച്ചു

വിൻഡ് ഷീൽഡ് സംവിധാനം ഉൾപ്പെടുത്തിയതിനാൽ സാധാരണ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന കാറ്റിന്റെ ശബ്ദത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്തും

വ്ലോഗിംഗ് ഇഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സോണി. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും കൊണ്ടുനടക്കാൻ കഴിയുന്നതുമായ ഷോർട്ട്ഗൺ മൈക്കുകളാണ് സോണി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇസിഎംജി 1 എന്ന മോഡലിൽ തയ്യാറാക്കിയിരിക്കുന്ന ഈ മൈക്ക് ക്വാളിറ്റിയുള്ള ശബ്ദം റെക്കോർഡ് ചെയ്യാൻ സഹായിക്കും. കൂടാതെ, പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങളെ നിയന്ത്രിക്കുകയും ചെയ്യും.

വിൻഡ് ഷീൽഡ് സംവിധാനം ഉൾപ്പെടുത്തിയതിനാൽ സാധാരണ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന കാറ്റിന്റെ ശബ്ദത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്തും. കൂടാതെ, വിവിധ സ്മാർട്ട്ഫോണുകളുമായും ക്യാമറകളുമായും ബന്ധിപ്പിക്കാൻ റെക്കോർഡിംഗ് കേബിളും മൈക്കിനൊപ്പം നൽകുന്നുണ്ട്. സോണി സെന്ററുകൾ, ആമസോൺ, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോട്ട്ഗൺ മൈക്ക് വാങ്ങാൻ സാധിക്കും. 10,290 രൂപയാണ് ഈ മൈക്കിന്റെ വിപണി വില.

Also Read: രേവതിക്ക് ശക്തമായ തലവേദന വന്നാല്‍ മനോനില തെറ്റും, മക്കളെ കൊലപ്പെടുത്തിയ യുവതിയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button