Latest NewsNewsTechnology

Sony Bravia A95K OLED: ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

65 ഇഞ്ച് XR OLED ഡിസ്പ്ലേയാണ് ഈ ടെലിവിഷന് നൽകിയിട്ടുള്ളത്

ടെലിവിഷൻ നിർമ്മാണ രംഗത്തെ ജനപ്രിയ നിർമ്മാതാക്കളായ സോണിയുടെ ഏറ്റവും പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. Sony Bravia A95K OLED ടെലിവിഷനുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനാണ് സോണിയുടെ ഈ ടെലിവിഷൻ. ഇവയുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം.

65 ഇഞ്ച് XR OLED ഡിസ്പ്ലേയാണ് ഈ ടെലിവിഷന് നൽകിയിട്ടുള്ളത്. 4K ആക്ഷൻ ടെക്നോളജിയിലാണ് പ്രവർത്തനം. HDMI 2.1 പോർട്ടുകൾ, 4K 120fps, വേരിയബിൾ റിഫ്രഷ് റേറ്റ്, Auto Low Latency Mode, Auto Game Mode എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, Dobly vision, Dobly Atmos, IMAX തുടങ്ങിയ സപ്പോർട്ടുകൾ ഇവയുടെ പ്രധാന ആകർഷണീയതകളിൽ ഒന്നാണ്. Sony Bravia A95K OLED ടെലിവിഷനുകളുടെ ഇന്ത്യൻ വിപണി വില 3,69,990 രൂപയാണ്.

Also Read: ബാങ്ക് ഓഫ് ബറോഡ: സൈനികർക്കായി പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button