Latest NewsNewsIndia

കനത്ത ഹിമപാതം: പത്ത് മരണം സ്ഥിരീകരിച്ചു

ഹിമപാതത്തെത്തുടര്‍ന്ന് കൊടുമുടിയില്‍ 29 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്.

Read Also: ഐഎസ്‌ഐ പിന്തുണയുള്ള ഭീകരൻ പിടിയിൽ: ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

ഹിമപാതത്തെത്തുടര്‍ന്ന് കൊടുമുടിയില്‍ 29 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് പേര്‍ മരിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്നാണ് വിവരം. എട്ട് പേരെ സംഘാംഗങ്ങള്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐടിബിപി, സൈന്യം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മാത്രമല്ല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം വ്യോമസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button