Latest NewsNewsBusiness

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി ഫോൺപേ, നടപടിക്രമങ്ങൾ പൂർത്തിയാക്കി

ആദ്യ ഘട്ടത്തിൽ സിംഗപ്പൂരിൽ ഉള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാക്കി

സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ചുവടുമാറ്റാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് ഫോൺപേ അറിയിച്ചു. മൂന്ന് ഘട്ടങ്ങളായി നടന്ന പ്രവർത്തനങ്ങളിലൂടെയാണ് ആസ്ഥാനം പൂർണമായും ഇന്ത്യയിലേക്ക് മാറ്റിയത്.

ആദ്യ ഘട്ടത്തിൽ സിംഗപ്പൂരിൽ ഉള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാക്കി. കഴിഞ്ഞ വർഷമാണ് ഈ നടപടി പൂർത്തിയാക്കിയത്. ജീവനക്കാർക്കുള്ള പുതിയ സ്റ്റോക്ക് ഉടമസ്ഥ പ്ലാൻ അവതരിപ്പിച്ചതാണ് രണ്ടാം ഘട്ട നടപടി. മൂന്നാം ഘട്ടത്തിൽ ഇൻഡസ് ഒഎസ് ആപ്പ് സ്റ്റോറിന്റെ ഉടമസ്ഥാവകാശം ഇന്ത്യയിലേക്ക് മാറ്റി. ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് നിയമ പ്രകാരമാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റിയതോടെ, പുതിയ നിയമനങ്ങൾ നടത്താൻ ഫോൺപേ പദ്ധതിയിടുന്നുണ്ട്. അടുത്ത 12 മാസത്തിനുള്ളിൽ ബംഗളൂരു, പൂണെ, മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിൽ നിയമനം നടത്താനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button