Latest NewsNewsSports

പ്രോ കബഡി ലീഗ് 2022 ഷെഡ്യൂള്‍, ടീം ലിസ്റ്റ്, മത്സര ടൈം ടേബിള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പുറത്തിറക്കി സംഘാടകര്‍

പികെഎല്‍ സീസണ്‍ 9ലെ 66 മത്സരങ്ങള്‍ക്കുള്ള പ്രോ കബഡി ലീഗ് ഷെഡ്യൂള്‍ 2022 പുറത്തിറങ്ങി

 

ന്യൂഡല്‍ഹി: പികെഎല്‍ സീസണ്‍ 9ലെ 66 മത്സരങ്ങള്‍ക്കുള്ള പ്രോ കബഡി ലീഗ് ഷെഡ്യൂള്‍ 2022 പുറത്തിറങ്ങി, രണ്ടാം ഘട്ട മത്സരങ്ങളുടെ ഷെഡ്യൂള്‍ ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങും. പ്രോ കബഡി സീസണ്‍ 9ലെ മത്സരങ്ങള്‍ ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നീ മൂന്ന് നഗരങ്ങളില്‍ നടക്കും.

Read Also: പ്രോ കബഡി ഒമ്പതാം സീസൺ ഒക്‌ടോബർ 7ന്: ആരാധകര്‍ക്ക് മത്സരങ്ങള്‍ നേരിട്ട് ആസ്വദിക്കാൻ അവസരം

ലീഗിന്റെ ആദ്യ ഘട്ടം ബെംഗളൂരുവിലും രണ്ടാം ഘട്ടം 2022 ഒക്ടോബര്‍ 27 മുതല്‍ പൂനെയിലും സംഘടിപ്പിക്കും. പ്രോ കബഡി ലീഗിന്റെ സംഘാടകരായ മഷാല്‍ സ്പോര്‍ട്സ് ആണ് 2022ലെ ആദ്യ പകുതിയിലെ പ്രോ കബഡി സീസണ്‍ 9 ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. 2022 ഒക്ടോബര്‍ 7  മുതലാണ്‌ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആദ്യഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. രണ്ടാം ഘട്ട മത്സരങ്ങള്‍ ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കും.

അതേ സമയം, ആരാധകര്‍ക്ക് Bookmyshow.com-ല്‍ പ്രോ കബഡി ലീഗ് 2022 ടിക്കറ്റ് ബുക്കിംഗ് നടത്താം. നിലവില്‍ 66 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമാണ് പുറത്തുവിട്ടത്, രണ്ടാം പകുതിയിലെ മത്സരങ്ങളുടെ ഷെഡ്യൂള്‍ ഒക്ടോബര്‍ അവസാനം പുറത്തിറങ്ങും. മത്സരങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ 27 വരെ ബാംഗ്ലൂരില്‍ നടക്കും, തുടര്‍ന്ന് പൂനെ ലെഗ് 2022 ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button