KeralaMollywoodLatest NewsNewsEntertainment

കോഴിയെ ബലി നൽകുന്ന ക്ഷേത്രത്തിൽ തൊഴാൻ പറ്റില്ല, മൃഗങ്ങളെ ഉപദ്രവിച്ചാൽ ദേഷ്യം വരും: ആസ്വദിച്ച് ചിക്കൻ കഴിച്ച് വിധുബാല!

മ‍ൃ​ഗങ്ങളെ തല്ലുന്നവരെ കണ്ടാൽ അവരെ തല്ലണമെന്ന് തോന്നാറുണ്ട്.

മലയാള സിനിമയിലെ പഴയ കാല നായിക നടി വിധുബാല ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. ഒരു സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖ പരിപാടിക്കിടയിൽ നേപ്പാളിൽ ഒരു അമ്പലത്തിൽ മൃഗങ്ങളെ ബലി കൊടുക്കുന്നത് കണ്ടുവെന്നും ആ ദേവിയെ തൊഴാൻ പോലും തോന്നിയില്ലെന്നും വിധുബാല പറഞ്ഞിരുന്നു. ‘മ‍ൃ​ഗങ്ങളെ തല്ലുന്നവരെ കണ്ടാൽ അവരെ തല്ലണമെന്ന് തോന്നാറുണ്ട്. ഇതുവരെ ചെയ്തിട്ടില്ല. പക്ഷെ ഞാൻ വൈൽഡ് ആവും’ എന്ന് പറഞ്ഞുകൊണ്ടാണ് വിധുബാല ക്ഷേത്രത്തിലെ സംഭവം പങ്കുവച്ചത്.

read also: വരണമാല്യം അണിഞ്ഞ് ക്ഷേത്രമുറ്റത്തുനില്‍ക്കുന്ന സാജുവും ഭാര്യയും : പാഷാണം ഷാജിവീണ്ടും വിവാഹിതനായി? ചിത്രങ്ങൾ വൈറൽ

‘നേപ്പാളിൽ ഒരു അമ്പലത്തിൽ തൊഴാൻ പോയി. അവിടെ വരിയിൽ നിൽക്കുമ്പോൾ മുന്നിലുള്ളവർ കോഴിയെയും ആടിനെയും ഒക്കെ പിടിച്ച് നിൽക്കുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചു. ഏതോ ഭാ​ഗ്യത്തിന് അവിടെ ഒരു തമിഴൻ ഉണ്ടായിരുന്നു. ബലി കൊടുക്കാനാണെന്ന് അയാൾ പറഞ്ഞു. ബലി കൊടുക്കാനോ ഇത് മ​ഹാലക്ഷ്മിയുടെ അമ്പലം ആണെന്ന് പറഞ്ഞല്ലോ എന്ന് ഞാൻ ചോദിച്ചു. മഹാലക്ഷ്മിയുടെ അമ്പലമാണ് പക്ഷെ ഇവിടെ എല്ലാം അമ്പലങ്ങളിലും ബലി കൊടുക്കുമെന്ന് അവർ പറഞ്ഞു’

‘എന്നെക്കൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല, അമ്പലത്തിലേ തൊഴേണ്ട എന്ന് പറഞ്ഞ് ഞാൻ ആ വേലിയിൽ പുറത്തേക്ക് ചാടി. വയലന്റായി പോയി. ഇതിവിടെ സമർപ്പിക്കുകയേ ഉള്ളൂ കൊല്ലുന്നത് വേറെ എവിടെയോ ആണെന്ന് അവർ പറഞ്ഞു. അവസാനം എന്റെ ഭർത്താവ് ഇതുവരെ വന്നില്ലേ തൊഴൂ എന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് പോയി എന്നെ അകത്തേക്ക് കയറ്റി. അകത്തേക്ക് കയറിയതും ഒന്നും തൊഴുത് അപ്പോൾ തന്നെ പുറത്തേക്ക് ചാടി. എനിക്കാ ദേവിയെ കാണാൻ പോലും തോന്നിയില്ല. അത്രയും ദൈവ വിശ്വാസിയാണ്. അങ്ങനെയുള്ള എനിക്ക് ദേവിയെ തൊഴാൻ പോലും തോന്നിയില്ല,’ വിധുബാല പറഞ്ഞു.

എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു ട്രോൾ വീഡിയോ ആണ്. കോഴിയെ ബലി നൽകാൻ കൊടുക്കുന്നത് കണ്ട് ദൈവത്തെ പോലും കാണണ്ട എന്ന് പറഞ്ഞ വിധുബാല ആസ്വദിച്ചു ചിക്കൻ കഴിക്കുന്നു. ആനീസ് കിച്ചൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചിക്കൻ കറി ആസ്വദിച്ചു കഴിക്കുന്ന, അതിന്റെ സ്വാദിനെക്കുറിച്ചു പുകഴ്ത്തിപ്പറയുന്ന വിധുബാലയുടെ വീഡിയോയും ക്ഷേത്ര സംഭവത്തെക്കുറിച്ചു പറയുന്ന അഭിമുഖ വീഡിയോയും എഡിറ്റ് ചെയ്ത ട്രോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

shortlink

Related Articles

Post Your Comments


Back to top button