Latest NewsNewsIndia

ഉത്തരാഖണ്ഡിലെ ഹിമപാതം: പർവതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി: കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു 

 

കാശി: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പർവതാരോഹകരില്‍ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പർവതാരോഹക സവിത കാന്‍സ്വാളിന്റെ ഉള്‍പ്പെടെ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.

അപകടത്തില്‍പ്പെട്ടവരുടെ പട്ടിക ഇന്ന് ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതില്‍ കൂടുതല്‍ പേർ ഉത്തരാഖണ്ഡില്‍ നിന്നാണ്. എട്ട് പേർ, പശ്ചിമബംഗാളില്‍ നിന്നും ഹിമാചല്‍ പ്രദേശില്‍ നിന്നും മൂന്ന്, ഹരിയാനയില്‍ നിന്നും കർണാടകയില്‍ നിന്നും രണ്ട്, ഡെല്‍ഹി, തമിഴ്നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും ഒരാൾ വീതവും അപകടത്തില്‍ പെട്ടിട്ടുണ്ട്.

കര വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തി. കര – വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐ.ടി.ബി.പിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.  പ്രധാനനമന്ത്രിയും രാഷ്ട്രപതിയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button