NewsLife StyleHealth & Fitness

ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിക്കൂ, ഗുണങ്ങൾ ഇതാണ്

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് കുർക്കുമിൻ

ചർമ്മ സംരക്ഷണം നിലനിർത്താൻ ഒട്ടനവധി പ്രകൃതിദത്തമായ ഒറ്റമൂലികൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും ചർമ്മ സംരക്ഷണം ഉറപ്പുവരുത്താനും മഞ്ഞൾ മികച്ച ഓപ്ഷനാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് മുഖകാന്തി നിലനിർത്തുന്നത്. മഞ്ഞളിന്റെ മറ്റ് ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് കുർക്കുമിൻ. ചർമ്മത്തിൽ ഉണ്ടാകുന്ന അമിത മെലാനിൽ ഉൽപ്പാദനം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ, ചർമ്മത്തിന്റെ നിറം ലഘൂകരിക്കാനും, തിളക്കം നൽകാനും, കറുത്ത പാടുകൾ അകറ്റാനും മഞ്ഞൾ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

Also Read: വെർട്ടിക്കൽ ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്താനൊരുങ്ങി ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം

എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് മഞ്ഞൾ ഉപയോഗിച്ചുള്ള ഫേസ് പാക്ക് വളരെ നല്ലതാണ്. എണ്ണമയമുള്ള ചർമ്മക്കാരിൽ സാധാരണയായി സെബത്തിന്റെ ഉൽപ്പാദനം കൂടുതലാണ്. ഇത്തരത്തിൽ, ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ മഞ്ഞൾ ഉപയോഗിച്ചുളള ഫേസ് പാക്ക് ദിവസവും പുരട്ടിയാൽ മികച്ച റിസൾട്ട് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button