ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു

ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്.

Read Also : ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി

രാത്രി ഏഴു മണിയോടെ കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button