WayanadKeralaNattuvarthaLatest NewsNews

ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച് ഭീഷണി മുഴക്കിയത്

വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച് ഭീഷണി മുഴക്കിയത്.

കല്‍പ്പറ്റയിലെ ലോഡ്ജിൽ ആയിരുന്നു സംഭവം. ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു യുവാവിന്‍റെ ആത്മഹത്യാ ഭീഷണി.

Read Also : ആശുപത്രിയിൽ തീപിടിത്തം: ഡോക്ടറും മക്കളും കൊല്ലപ്പെട്ടു 

ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്‍പറ്റ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

അതേസമയം, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഇയാളെ അനുനയിപ്പിച്ചത്. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് രമേശനെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button