Latest NewsNewsTechnology

ജിയോ: 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും, ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ

2023 ഡിസംബർ മാസത്തോടുകൂടി രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്

രാജ്യത്ത് ജിയോ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലാണ് സേവനം ആരംഭിക്കുന്നത്. ദസറയുടെ ശുഭ അവസരത്തിൽ ട്രയൽ ആരംഭിക്കുമെന്ന് റിലയൻസ് ജിയോ വ്യക്തമാക്കിയിരുന്നു.

മുംബൈ, ഡൽഹി, കൊൽക്കത്ത, വാരണാസി എന്നീ നഗരങ്ങളിലാണ് പരീക്ഷണാർത്ഥം 5ജി എത്തുക. 2023 ഡിസംബർ മാസത്തോടുകൂടി രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 5ജി സേവനങ്ങൾ എത്തുന്നതോടെ നിരവധി മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുക.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ ഇതിനോടകം വിവിധ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി 5ജി സേവനങ്ങൾ ഉറപ്പുവരുത്തിയത് എയർടെല്ലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button