Latest NewsNewsTechnology

റെഡ്മി: ഇന്ത്യൻ വിപണിയിൽ ടാബ്‌ലറ്റ് അവതരിപ്പിച്ചു

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർ, സിനിമ പ്രേമികൾ എന്നിവർക്ക് മികച്ച ഓപ്ഷനാണ് ഈ ടാബ്‌ലറ്റ്

സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ ടാബ്‌ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്‌ലറ്റ് Mi.com, Mi Homes, ഫ്ലിപ്കാർട്ട്, റെഡ്മി റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് വാങ്ങാൻ സാധിക്കുക. പ്രധാനമായും മൂന്നു സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കിയ ടാബ്‌ലറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

10.61 ഇഞ്ച് ഡിസ്പ്ലേ ആയതിനാൽ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർ, സിനിമ പ്രേമികൾ എന്നിവർക്ക് മികച്ച ഓപ്ഷനാണ് ഈ ടാബ്‌ലറ്റ്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8,000 എംഎഎച്ച് ബാറ്ററി ലൈഫും 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്.

Also Read: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി

പ്രധാനമായും ഗ്രാഫൈറ്റ് ഗ്രേ, മൂൺലൈറ്റ് സിൽവർ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 3 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 12,999 രൂപയും, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 14,999 രൂപയുമാണ് വില. അതേസമയം, ടോപ് എൻഡ് മോഡൽ 19,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button