KeralaLatest NewsNews

കണ്ണൂരിൽ മാരകായുധങ്ങൾ പിടികൂടി: കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ 

കണ്ണൂർ: കണ്ണൂര്‍ വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു മാരകായുധങ്ങൾ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിത്.

സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ ആയിരുന്നു മാരകായുധങ്ങൾ.

ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.

മുഴക്കുന്ന് എസ്.ഐ ഷിബു, എസ്.ഐ നാസർ പൊയിലൻ, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button