Latest NewsNewsIndia

മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ വധഭീഷണി: യുവാവ് അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായി വധഭീഷണി മുഴക്കി ഫോണ്‍ വിളിച്ച യുവാവ് അറസ്റ്റില്‍. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് രാകേഷ് കുമാര്‍ മിശ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസും ബിഹാര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

അംബാനി കുടുംബാംഗങ്ങളെ വധിക്കുമെന്നും ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നും ഭീഷണി ഉയര്‍ത്തി, മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലേക്കാണ് ഭീഷണി കോളുകള്‍ വന്നത്. ബുധനാഴ്ച നടന്ന സംഭവത്തിൽ അഞ്ച് മണിക്കൂറിനുള്ളില്‍ രണ്ട് ഭീഷണി കോളുകളാണ് വന്നത്.

80 കോടിയുടെ ഹെറോയിനുമായി മലയാളി പിടിയില്‍: വിദേശിക്കായി താൻ ക്യാരിയറായി പ്രവർത്തിച്ചെന്ന് പ്രതിയുടെ മൊഴി

അതേസമയം, പ്രതി തൊഴില്‍ രഹിതനാണെന്നും ഭീഷണി കോളുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ഐപിസി 506(2), 507 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button