Latest NewsKeralaNews

മയക്കുമരുന്ന് കടത്തുന്ന വിവരം രഹസ്യമായി കൈമാറാം പോൽ ആപ്പിലൂടെ: അറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: മയക്കുമരുന്നിന്റെ ഉപയോഗവും ലഹരിക്കടത്തും ഉൾപ്പെടെയുളള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി വിവരം നൽകാൻ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് ഉപയോഗിക്കാമെന്ന അറിയിപ്പുമായി കേരളാ പോലീസ്. വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

Read Also: അപകട കാരണം കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്കിട്ടത്: ന്യായീകരണവുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ

പോൽ -ആപ്പിലെ സർവ്വീസസ് എന്ന വിഭാഗത്തിൽ മോർ സർവ്വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഇത്തരത്തിൽ ഏത് വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാമെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും ഉൾപ്പെടെയുളള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യമായി വിവരം നൽകാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് ഉപയോഗിക്കാം.

വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പോൽ -ആപ്പിലെ സർവ്വീസസ് എന്ന വിഭാഗത്തിൽ മോർ സർവ്വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഇത്തരത്തിൽ ഏത് വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം.

Read Also: ച്യൂയിംഗ് ഗം ഉത്കണ്ഠ അകറ്റുമോ? ദൈനംദിന ജീവിതത്തിൽ ച്യൂയിംഗ് ഗം നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button