Kallanum Bhagavathiyum
Latest News

വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം കൊടൈക്കനാലിലെ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊടൈക്കനാലില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു, ഒരു മരണം: അപകടത്തില്‍പ്പെട്ടത് മലയാളികള്‍

ചെന്നൈ: കൊടൈക്കനാലില്‍ എറണാകുളം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂര്‍ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകള്‍ക്കും 2 കുട്ടികള്‍ക്കും പരുക്കേറ്റു. കൊടൈക്കാനാല്‍ മേലെപുരത്തിനു സമീപമായിരുന്നു അപകടം.

Read Also: ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ്, ആളുകൾ പരിഭ്രാന്തിയിൽ: സ്യൂട്ട്കേ‍സ് തുറന്ന പൊലീസ് സംഘം അമ്പരപ്പിൽ

എറണാകുളത്തു നിന്നുള്ള പതിനഞ്ചംഗ സംഘം കൊടൈക്കനാല്‍ സന്ദര്‍ശിച്ച് തിരിച്ചിറങ്ങുന്നതിനിടെ കൊടൈക്കനാല്‍-പളനി റോഡില്‍ മേല്‍പ്പള്ളത്തിന് സമീപം വാന്‍ നിയന്ത്രണം വിട്ടു 200 അടി താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു.

യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സും പഴനി പൊലീസുമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ പഴനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button