Latest NewsNewsInternational

ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ്, ആളുകൾ പരിഭ്രാന്തിയിൽ: സ്യൂട്ട്കേ‍സ് തുറന്ന പൊലീസ് സംഘം അമ്പരപ്പിൽ

300 മീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന നടത്തിയത്

നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേ‍സ് കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. ബുധനാഴ്ച രാവിലെയാണ് മധ്യ ജപ്പാനിലെ കകെഗാവയിലെ പൊലീസിന് മുനിസിപ്പൽ സെമിത്തേരിയുടെ പാർക്കിംഗ് സ്ഥലത്ത് ഒരു വെള്ള സ്യൂട്ട്കേ‍സ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചത്. സ്യൂട്ട്കേ‍സിൽ ബോംബ് ആണെന്ന സംശയം ഉയർന്നതോടെ പൊലീസും ബോംബ് സ്ക്വാഡ് അടക്കമുള്ള വിദഗ്ധ സംഘവും പരിശോധനയ്ക്കായി എത്തിയത്. എന്നാൽ, സ്യൂട്ട്കേ‍സ് തുറന്ന പൊലീസ് സംഘം കണ്ടത് ഒരു പെട്ടി സെക്സ് ടോയ്സ്.

read also: സ്ഥിരമായി കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നവർ അറിയാൻ

പെട്ടി കിടന്ന സ്ഥലത്തിന് 300 മീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന നടത്തിയത്. സ്യൂട്ട്‍കേസ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവായതിനാൽ ഇത് ബോധപൂർവ്വം വലിച്ചെറിഞ്ഞത് ആകാമെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ, ഇത് ആരുടെയെങ്കിലും കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയതാണെങ്കിൽ കകെഗാവ പൊലീസുമായി ബന്ധപ്പെട്ടാൽ ഇത് തിരികെ ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button