KeralaLatest NewsNews

കാറിൽ തട്ടി ലോറി, വകവെയ്ക്കാതെ വണ്ടി മുന്നോട്ടെടുത്ത് ഡ്രൈവർ: ലോറിക്ക് കുറുകെ നിന്ന് യുവതി, ഡ്രൈവറുടെ മാപ്പ് പറച്ചിൽ

മേലാറ്റൂർ: കാറിൽ തട്ടിയ ലോറി തടഞ്ഞു നിർത്തി ഡ്രൈവറെ കൊണ്ട് മാപ്പ് പറയിച്ച് യുവതി. അലനല്ലൂർ പാലക്കഴി സ്വദേശിനിയായ യുവതിയാണ് വാർത്തയിലെ താരം. ഇന്നലെ വൈകിട്ട് ഉച്ചാരക്കടവ് പാലത്തിനു സമീപമാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്ക് പാലം ഇറങ്ങി വരികയായിരുന്ന കാറിനെ എതിരെ വന്ന ലോറി ചെറുതായി ഇടിക്കുകയായിരുന്നു. കയറ്റം കയറി വരുന്ന ലോറി കാറിൽ ഉരസിയിട്ടും, ഡ്രൈവർ ഇത് കാര്യമാക്കാതെ ലോറി മുന്നോട്ടെടുത്തു.

വീതി കുറഞ്ഞ പാലത്തിലായിരുന്നു സംഭവം. ലോറി ഡ്രൈവർ ‘ഉരസൽ’ വകവെയ്ക്കാതെ വണ്ടി മുന്നോട്ടെടുത്തതും യുവതി കാറിൽ നിന്നും ചാടിയിറങ്ങി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ വാഹനം മെല്ലെ മുന്നോട്ട് വിട്ടെങ്കിലും ധൈര്യം വിടാതെ യുവതി ലോറിക്ക് മുന്നിലേക്ക് ചെന്നുനിന്ന് ലോറി തടഞ്ഞു. ഡ്രൈവർ ആദ്യം ഒച്ചവെച്ചെങ്കിലും, നാട്ടുകാർ ഇടപെടാൻ തുടങ്ങിയതോടെ മാപ്പ് പറയുകയായിരുന്നു. ലോറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നാണ് ഡ്രൈവർ യുവതിയോട് മാപ്പ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button