Latest NewsNewsMobile PhoneTechnology

4കെ വീഡിയോകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയേക്കും, പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

സ്മാർട്ട് ടിവികളിൽ യൂട്യൂബ് കാണുമ്പോഴും വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്

ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. വിദ്യാഭ്യാസം, വിനോദം, കായികം, വ്ലോഗ് തുടങ്ങിയ മേഖലകളിലെ നിരവധി വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇത്തരം വീഡിയോകൾ ഏറ്റവും കുറഞ്ഞ ക്ലാരിറ്റി, മിതമായ ക്ലാരിറ്റി, ഏറ്റവും ഉയർന്ന ക്ലാരിറ്റി എന്നിങ്ങനെ പലതരത്തിൽ കാണാൻ സാധിക്കും. എന്നാൽ, 4കെ വീഡിയോകൾക്ക് പുതിയ മാറ്റങ്ങൾ യൂട്യൂബ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചില ഉപഭോക്താക്കൾക്ക് 4കെ വീഡിയോ കാണണമെങ്കിൽ പ്രീമിയം സബ്സ്ക്രിപ്ഷൻലേക്ക് മാറണമെന്ന നോട്ടിഫിക്കേഷനാണ് ലഭിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രസ്താവനകൾ യൂട്യൂബ് പുറത്തുവിട്ടിട്ടില്ല.

സ്മാർട്ട് ടിവികളിൽ യൂട്യൂബ് കാണുമ്പോഴും വീഡിയോകൾ സൗജന്യമായി കാണാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ, 1440പി അല്ലെങ്കിൽ 1080പി നിലവാരത്തിലുള്ള വീഡിയോകൾക്ക് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ തരത്തിലുള്ള പരീക്ഷണമോ, പുതിയ ഫീച്ചർ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോ എന്നതിൽ വ്യക്തതയില്ലെന്നാണ് വിവിധ ടെക് വെബ്സൈറ്റുകളുടെ വിലയിരുത്തൽ.

Also Read: പാ​ല​ക്കാ​ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button