Latest NewsNewsInternational

ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കാലിഫോര്‍ണിയ: ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ജീസസ് സാല്‍ഗാദോ എന്ന 48 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. നാലംഗ സിഖ് കുടുംബത്തെയാണ് തട്ടിക്കൊണ്ടുപോയി വധിച്ചത്. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമാണ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. ഇയാള്‍ സിഖ് കുടുംബത്തിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായിരുന്നുവെന്നും ജോലിയില്‍ നിന്നും പുറത്താക്കിയതിന്റെ പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്.

Read Also: ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു : പ്രതി അറസ്റ്റിൽ

തോക്ക് ചൂണ്ടിയാണ് മൂന്നംഗ കുടുംബത്തേയും അവരുടെ അമ്മാവനായ വ്യക്തിയേയും സാല്‍ഗാദോ തട്ടിക്കൊണ്ടുപോയത്. 50 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പ്രദേശത്തെ കൃഷിയിടത്തില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹം കര്‍ഷകര്‍ കണ്ടെത്തിയത്. എട്ടു മാസം പ്രായമുള്ള ആരൂഹി ധേരി, മാതാവ് ജസ്ലീന്‍ കൗര്‍, ഭര്‍ത്താവ് ജസ്ദിപ് സിംഗ്, അമ്മാവന്‍ അമന്‍ദീപ് സിംഗ് എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button