Latest NewsNewsBusiness

‘ഖുശിയോം കാ ത്യോ ഹാർ’: ഉത്സവകാല ക്യാമ്പയിനുമായി ബാങ്ക് ഓഫ് ബറോഡ

ഭവന വായ്പ, വാഹന വായ്പ എന്നിവ നേടാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്

ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ നൽകുന്ന രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ഉത്സവ സീസണിനോട് അനുബന്ധിച്ച് വ്യത്യസ്ഥമായ ഓഫറുകളാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നിരവധി ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ‘ഖുശിയോം കാ ത്യോ ഹാർ’ എന്ന വാർഷിക ഉത്സവ ക്യാമ്പയിനാണ് ബാങ്ക് പ്രഖ്യാപിച്ചത്. ഉത്സവകാലത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനാണ് നിരവധി ഓഫറുകൾക്ക് തുടക്കമിട്ടത്.

ഭവന വായ്പ, വാഹന വായ്പ എന്നിവ നേടാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഭവന വായ്പകൾക്കും വാഹന വായ്പകൾക്കും 7.95 ശതമാനം മുതൽ പലിശ ലഭ്യമാണ്. കൂടാതെ, പ്രോസസിംഗ് ചാർജുകളിൽ ഇളവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിഗത വായ്പകൾ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം കൂടിയാണിത്.

Also Read: കുറ്റിപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവതി മരിച്ചു, ഭർത്താവിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button