Latest NewsKeralaNews

ഗാന്ധിജയന്തി വാരാഘോഷം: ചിത്രരചനാമത്സര വിജയികൾ

 

കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജവഹർ ബാലഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ബി. സാഗരിക ഒന്നാം സ്ഥാനം തേടി. രണ്ടാം സ്ഥാനം മണിപ്പുഴ ബെൽമോണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ബിനോയി നേടി. മൂന്നാം സ്ഥാനം കെ.ബി. അഞ്ജലി (പാമ്പാടി ക്രോസ് റോഡ് എച്ച്.എസ്.എസ്., ഒൻപതാം ക്ലാസ്), എ. ഇനിയ (കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ്., എട്ടാം ക്ലാസ്) എന്നിവർ പങ്കിട്ടു.

യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം കെ. അക്ഷര (കോട്ടയം ലൂർദ്‌സ് പബ്ലിക് സ്‌കൂൾ, ആറാ ക്ലാസ്), രണ്ടാം സ്ഥാനം വി.എസ്. അനന്യ(വൈക്കം ആതുരാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ഏഴാം ക്ലാസ്), മൂന്നാം സ്ഥാനം ആൻ ജൂവൽ കെ. ജോയി (കോട്ടയം ലൂർദ്‌സ് പബ്ലിക്, സ്‌കൂൾ, ഏഴാം ക്ലാസ്) എന്നിവർ നേടി.

എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം ആർ.ശ്രീഹരി( കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്‌കൂൾ, മൂന്നാം ക്ലാസ്), രണ്ടാം സ്ഥാനം ആദിത്യൻ ദിനേശ് (കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി.എസ്., നാലാം ക്ലാസ്), മൂന്നാംസ്ഥാനം പി.എസ്. പരമേശ്വർ( ആനിക്കാട് ഗവൺമെന്റ് യു.പി.എസ്., നാലാം ക്ലാസ്) എന്നിവരും നേടി. ചിത്രകലാ അധ്യാപകരായ ടി.ആർ. ഹരികൃഷ്ണൻ, ഇ.പി. വിനോദ്കുമാർ, സിബി ജോസഫ് എന്നിവർ വിധികർത്താക്കളായി. ജേതാക്കൾക്കുള്ള സമ്മാനങ്ങൾ ഗാന്ധി ജയന്തി വാരാഘോഷ സമാപനച്ചടങ്ങിൽ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button