KozhikodeKeralaNattuvarthaLatest NewsNews

പാറ പൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു : യുവാവിന് ദാരുണാന്ത്യം

നേപ്പാള്‍ സ്വദേശി സുപ്പലാല്‍(30) ആണ് മരിച്ചത്

കോഴിക്കോട്: കൊടിയത്തൂരില്‍ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നേപ്പാള്‍ സ്വദേശി സുപ്പലാല്‍(30) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Read Also : തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും

മുക്കം തോട്ടുമുക്കത്ത് ക്രഷറിൽ ആണ് അപകടം നടന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനാണ് മരിച്ച സുപ്പലാൽ. പാറ പൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം നടന്നത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button