PalakkadLatest NewsKeralaNattuvarthaNews

നബിദിനാഘോഷത്തിന് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് ( 23 ) ആണ് മരണപ്പെട്ടത്

പാലക്കാട്: നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് ( 23 ) മരണപ്പെട്ടത്.

കപ്പൂരിൽ ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

Read Also : ‘അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു’: ഗ്ലാമറസ് വേഷങ്ങൾ ഉപേക്ഷിക്കുകയാണെന്ന് നടി സഹർ അഫ്ഷ

അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button