KeralaMollywoodLatest NewsNewsEntertainment

അധികാരം കൊണ്ട് ദുഷിച്ചുപോയ കോൺഗ്രസിൽ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം: സനൽകുമാർ

അധികാരമില്ലാത്ത കാലത്ത് കൂടെ നിൽക്കുന്ന അണികളാണ് കോൺഗ്രസിനെ അതിന്റെ ശക്തി

ഇന്ത്യൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് പോലും നൽകാത്ത പ്രാധാന്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ലഭിക്കുന്നുണ്ടെന്നും ഇതിനു ശ്രമിക്കുന്നവരാണ് കോൺഗ്രസിന് ഇനി ഭാവിയില്ല എന്ന് പറഞ്ഞു നടക്കുന്നതെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. വളരെക്കാലത്തെ അധികാരം കൊണ്ട് ദുഷിച്ചുപോയ കോൺഗ്രസിൽ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് സനൽകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഹെൽത്തി ഡ്രിങ്ക് പരീക്ഷിക്കൂ

കുറിപ്പ് പൂർണ്ണ രൂപം,

ഇന്ത്യൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് പോലും നൽകാത്ത പ്രാധാന്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് നൽകുന്ന രാഷ്ട്രീയ കക്ഷികളാണ് കോൺഗ്രസിന് ഇനി ഭാവിയില്ല എന്ന് പറഞ്ഞു നടക്കുന്നത്. എന്തായാലും കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചുവരണം എന്ന ആഗ്രഹത്തേക്കാൾ എനിക്കുള്ളത് വളരെക്കാലത്തെ അധികാരം കൊണ്ട് ദുഷിച്ചുപോയ ആ പാർട്ടിയിൽ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം എന്നതാണ്. ഇന്നത്തെ അവസ്ഥയിൽ ആ പാർട്ടിയ്ക്ക് അധികാരം കിട്ടിയാൽ അതുകൊണ്ട് മാത്രം അതിന്റെ തകർച്ച പൂർത്തിയാവും.

അധികാരമില്ലാത്ത കാലത്ത് കൂടെ നിൽക്കുന്ന അണികളാണ് കോൺഗ്രസിനെ അതിന്റെ ശക്തി കണ്ടെത്താൻ സഹായിക്കുക. തുടർച്ചയായ അധികാരം കോൺഗ്രസിനെ മാത്രമല്ല എല്ലാ രാഷ്ട്രീയ കക്ഷികളെയും ദുഷിപ്പിക്കും. തുടർച്ചയായ അധികാരം ദുഷിപ്പിച്ച രാഷ്ട്രീയ കക്ഷികളുടെ അവിശുദ്ധ കൂട്ടുകച്ചവടത്തിന് ഏറ്റവും നല്ല ഉദാഹരണം കേരളമാണ്.

ഇന്ന് കേരളത്തിൽ നടമാടുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരെ സാധാരണ ജനങ്ങൾ പോലും ശബ്ദമുയർത്തുമ്പോൾ പ്രതിപക്ഷ സമരങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമായി മാറുന്നതിന് കാരണം ഈ കൂട്ടുകച്ചവടമാണ്. ഇത്തരം കൂട്ടുകച്ചവടത്തിന്റെ ദുരന്തഫലം താമസിയാതെ നാം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു. പക്ഷെ ഇന്ത്യ എന്ന രാഷ്ട്രത്തെ സംബന്ധിച്ച് അത്തരം ഒരു ദൂഷിത കൂട്ടുകെട്ട് ഉണ്ടാകാനുള്ള സാഹചര്യം ഒരുങ്ങുക എന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ കോൺഗ്രസ്സ് അതിന്റെ ദുർമേദസെല്ലാം നടന്നുരുക്കിയിട്ട് മതി അധികാരത്തിലേക്കുള്ള തിരിച്ചെത്തൽ എന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെ സാഹചര്യത്തിൽ അതുതന്നെ സംഭവിക്കാനാണ് സാധ്യതയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button