KeralaLatest NewsNews

മലയാളികളുടെ വിശുദ്ധ സംസ്കാരിക ബോധം ദയവ് ചെയ്ത് നിങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഇംമ്പ്ലിമെന്റ് ചെയ്യു: കുറിപ്പ്

നൊന്തു പെറ്റാലേ അമ്മ അമ്മയാകൂ

സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ജീവിതത്തിലേയ്ക്ക് ഇരട്ടക്കുട്ടികൾ കടന്നുവന്നതാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിഘ്‌നേശ് ശിവൻ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. അതിനു പിന്നാലെ സദാചാര കമന്റുകളുടെ എത്തുകയാണ് മലയാളികൾ.

ഏഴു വർഷത്തെ പ്രണയത്തിനു പിന്നാലെയാണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ ജൂണിൽ വിവാഹിതരായത്. ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. അതിനു പിന്നാലെ വാടക ഗർഭധാരണത്തെക്കുറിച്ചുള്ള പോസ്റ്റുകൾ സജീവമാകുകയാണ്. അതിൽ ശ്രദ്ധനേടുകയാണ് ശരണ്യ എം ചാരു പങ്കുവച്ച കുറിപ്പ്.

read also:  പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും സ്‌ത്രീ ലൈംഗിക ബന്ധം തുടർന്നാൽ ബലാത്സംഗം നിലനിൽക്കില്ല: ഹൈക്കോടതി

ബ്രെസ്റ്റ് ഫീഡ് ചെയ്താലേ കുഞ്ഞിക്ക് അമ്മയോട് സ്നേഹം തോന്നു, അമ്മ നോക്കിയാലേ കുട്ടി നേർവഴിക്ക് വളരൂ തുടങ്ങി മലയാളികളുടെ വിശുദ്ധ സംസ്കാരിക ബോധം നിങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഇംമ്പ്ലിമെന്റ് ചെയ്‌താൽ മതിയെന്ന് കുറിപ്പിൽ പറയുന്നു.

ശരണ്യ എം ചാരു പങ്കുവച്ച കുറിപ്പ്

·surrogacy ന്ന് പറഞ്ഞാൽ വാടക ഗർഭധാരണമെന്നാണർത്ഥം. വിഘ്‌നേശ് ശിവനും നയൻ താരയും അമ്മയുമച്ഛനുമായ വാർത്തയ്ക്ക് കീഴിൽ പോയി സദാചാര കുരു പൊട്ടിക്കുന്ന, വിവാഹത്തിന് മുന്നേ ഗർഭിണി ആയെന്ന് കളിയാക്കുന്ന, ഓഹ് അപ്പോ അതോണ്ടാണ് കെട്ടിയതല്ലേന്ന് പദം പറയുന്ന, അയ്യോ വയറ് കണ്ടില്ലല്ലോന്ന് പരാതിപ്പെടുന്നയാളുകൾ ഏഴ് വർഷം പ്രണയിച്ചു വിവാഹം ചെയ്ത, പ്രായപൂർത്തിയായ, ഗോഡ് ഫാദർമാരില്ലാതെ ഇന്നീ കാണുന്ന ഉയർച്ചയിലെത്തിയ രണ്ട് പേരെ കുറിച്ചെന്താണ് കരുതി വച്ചിരിക്കുന്നത്.

കല്യാണം കഴിക്കുന്നത് സെക്‌സ് ചെയ്യാനാണ്, പിള്ളേരെ ഉണ്ടാക്കാൻ ആണ്, നൊന്തു പെറ്റാലേ അമ്മ അമ്മയാകൂ, നോർമ്മൽ ഡെലിവറി ആണേലേ കുഞ്ഞും അമ്മയും തമ്മിൽ ബോണ്ട് ഉണ്ടാകൂ, ബ്രെസ്റ്റ് ഫീഡ് ചെയ്താലേ കുഞ്ഞിക്ക് അമ്മയോട് സ്നേഹം തോനൂ, അമ്മ നോക്കിയാലേ കുട്ടി നേർവഴിക്ക് വളരൂ തുടങ്ങി മലയാളികളുടെ വിശുദ്ധ സംസ്കാരിക ബോധം ദയവ് ചെയ്ത് നിങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഇംമ്പ്ലിമെന്റ്റ് ചെയ്യുക… മറ്റുള്ളവർ സന്തോഷമായി ജീവിക്കട്ടെ

വാൽക്കഷ്ണം: മലയാളിന്ന് കേൾക്കുമ്പോ മനുഷ്യർ മൂക്കത്ത് വിരല് വയ്ക്കുന്ന അവസ്ഥയിലേക്കെത്തിക്കരുത് കാര്യങ്ങൾ😐

shortlink

Related Articles

Post Your Comments

Related Articles


Back to top button