Latest NewsNewsIndia

ജമ്മുവില്‍ സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്തു

ജമ്മുകശ്മീര്‍: സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്ത് ജമ്മുകശ്മീര്‍ പോലീസ്. കത്വ ജില്ലയിലെ മല്‍ഹാര്‍ പ്രദേശത്ത് നിന്നുമാണ് ബോംബ് ശേഖരം കണ്ടെടുത്തത്. ഡ്രോണ്‍ വഴി കടത്തിയ ചരക്കിലാണ് ആറ് സ്റ്റിക്കി ബോംബുകള്‍ കണ്ടെത്തിയത്.

Read Also: ഞങ്ങളെ കൊന്ന് ഒരു ചാക്കില്‍ കെട്ടി കളഞ്ഞാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ: അമൃതയും അഭിരാമിയും ചോദിക്കുന്നു

ജമ്മുകശ്മീരില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നിരോധിത ഭീകര സംഘടനയായ ജയ്ഷെ-ഇ-മുഹമ്മദിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ബോംബ് പ്രദേശത്ത് സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അറസ്റ്റിലായ ഭീകരന്‍ സാക്കീര്‍ ഹുസൈന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അടുത്തിടെയുണ്ടായ ഉധംപൂര്‍ ഇരട്ട സ്ഫോടനക്കേസില്‍ ജയ്ഷെ-ഇ-മുഹമ്മദ് ഭീകരന്‍ സാക്കീര്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button