Latest NewsUAENewsInternationalGulf

യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി: പ്രവർത്തനം ആരംഭിച്ചു

ദുബായ്: യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി പ്രവർത്തനം ആരംഭിച്ചു. എം ഗ്ലോറി ഹോൾഡിംഗ് ഗ്രൂപ്പാണ് ടീകോമിന്റെ കീഴിൽ നിർമ്മാണ കമ്പനി ആരംഭിച്ചത്.

Read Also: ‘ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നുമില്ലാതെയാണ് ജീവിച്ചത്’: ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി പറയുന്നു

45000 ചതുരശ്ര അടിയാണ് പുതിയ കമ്പനിയുടെ വിസതീർണ്ണം. ഗൾഫിലെ പ്രഥമ ഇലക്ട്രിക് നിർമ്മാണ കമ്പനിയാണ് ഇലക്ട്രിക് വാഹന നിർമ്മാണത്തിനു നേതൃത്വം നൽകുന്ന അൽദമാനി മോട്ടർ വെഹിക്കിൾ മാനുഫാക്ചറിംഗ്. യുഎഇക്ക് പുറമേ മധ്യപൂർവ രാജ്യങ്ങൾക്കാവശ്യമായ പ്രകൃതി സൗഹൃദ വാഹനങ്ങൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം പതിനായിരം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു.

അതേസമയം, അടുത്ത 2 വർഷത്തിനകം പ്രതിവർഷം 55,000 ഇലക്ട്രോണിക് വാഹനങ്ങൾ നിർമ്മിക്കാനാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: എം​സാ​ന്‍​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ നി​ര​ങ്ങി നീ​ങ്ങി മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button