MalappuramLatest NewsKeralaNattuvarthaNews

തിരൂരിൽ ആടുകൾ കൂട്ടത്തോടെ ചത്തു : ചെള്ളുപനിയെന്ന് സംശയം

ച​ത്ത ആ​ടു​ക​ൾ​ക്ക് വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യു​മാ​ണ് രോ​ഗ​ല​ക്ഷ​ണം

തി​രൂ​ർ: തിരൂരിൽ മു​പ്പ​തി​ല​ധി​കം ആ​ടു​ക​ൾ രോ​ഗം ബാ​ധി​ച്ച് ച​ത്തു. തുടർന്ന്, ഞാ​യ​റാ​ഴ്ച വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പൂ​ക്ക​യി​ൽ, തു​മ​ര​ക്കാ​വ്, ചെ​മ്പ്ര പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ചെ​ള്ളു​പ​നി​യാ​വാം എ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ. ഇ​ക്കാ​ര്യ​ത്തി​ൽ രോ​ഗ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ തി​ങ്ക​ളാ​ഴ്ച ര​ക്തം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ സൂ​ര്യ നാ​രാ​യ​ണ​നും ഉ​ഷ​യും പ​റ​ഞ്ഞു.

അ​സു​ഖ ബാ​ധി​ത​രാ​യ ആ​ടു​ക​ളു​ടെ ര​ക്തം സം​ഘം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു. ച​ത്ത ആ​ടു​ക​ൾ​ക്ക് വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യു​മാ​ണ് രോ​ഗ​ല​ക്ഷ​ണം. കൂ​ടു​ത​ൽ ആ​ടു​ക​ളി​ലേ​ക്ക് രോ​ഗം ബാ​ധി​ച്ച​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യും വി​റ​യ​ലും ക​ണ്ടു​തു​ട​ങ്ങി​യ ആ​ടു​ക​ൾ നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​ന​കം ച​ത്തു​പോ​വു​ക​യാ​യി​രു​ന്നു.

Read Also : എൻഡോസൾഫാൻ ബാധിതർക്കായുളള ദയാബായിയുടെ സമരത്തിന് എതിരായ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ച് സമരസമിതി

തു​മ​ര​ക്കാ​വ് സ്വ​ദേ​ശി കാ​ട്ടി​ൽ പ​റ​മ്പി​ൽ മു​സ്ത​ഫ​യു​ടെ പ​ത്ത് ആ​ടു​ക​ൾ രോ​ഗം ബാ​ധി​ച്ച് ച​ത്തു. ത​ള്ള​ശ്ശേ​രി ഫൈ​സ​ൽ, ത​ള്ള​ശ്ശേ​രി സൈ​ത​ല​വി, മ​ടു​ക്കു​ന്ന​ത്ത് കു​ഞ്ഞി​പ്പ ഹാ​ജി എ​ന്നി​വ​രു​ടെ ആ​ടു​ക​ളാ​ണ് ച​ത്ത​ത്. ഫൈ​സ​ലി​ന്‍റെ ആ​റ് ആ​ടു​കളാ​ണ് ചത്ത​ത്. കൗ​ൺ​സി​ല​ർ പ്ര​സ​ന്ന പ​യ്യാ​പ്പ​ന്ത​യു​ടെ വീ​ട്ടി​ലെ ആ​ടി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

25,000 മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ വി​ല​യു​ള്ള ആ​ടു​ക​ൾ ച​ത്ത കൂ​ട്ട​ത്തി​ലു​ണ്ട്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാർ ആ​വ​ശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button