Latest NewsNewsIndia

രാജ്യത്തെ തകർക്കാനുള്ള ദൗത്യം ഏറ്റെടുത്ത അർബൻ നക്സലുകൾക്കെതിരെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം: പ്രധാനമന്ത്രി

ബറൂച്ച്: ഗുജറാത്തിൽ ‘അർബൻ നക്‌സലുകൾ’ രൂപം മാറി പ്രവേശിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ അവരെ അനുവദിക്കില്ലെന്നും അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘അർബൻ നക്‌സലുകൾ പുതിയ രൂപവുമായി ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നമ്മുടെ നാട്ടിലെ നിഷ്കളങ്കരും ഊർജസ്വലരുമായ യുവാക്കളെ അവരെ പിന്തുടരാൻ വേണ്ടി പ്രേരിപ്പിക്കുകയാണ് അവർ. രാജ്യത്തെ തകർക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം,’ പ്രധാനമന്ത്രി പറഞ്ഞു.

ഉത്സവകാല ഓഫറുമായി എസ്ബിഐ, ഭവന വായ്പകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത

അർബൻ നക്സലുകൾ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുകയാണെന്നും അവർ വിദേശ ശക്തികളുടെ ഏജന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. യുവ തലമുറയെ നശിപ്പിക്കാൻ അർബൻ നക്സലുകളെ അനുവദിക്കില്ലെന്നും ഗുജറാത്ത് അവർക്കു മുന്നിൽ തല കുനിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button