Latest NewsNewsBusiness

ഉത്സവകാല ഓഫറുമായി എസ്ബിഐ, ഭവന വായ്പകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത

ഭവന വായ്പകൾക്ക് 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്

ഉത്സവകാലത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഇളവുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ ഭവന വായ്പകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇളവുകളെ കുറിച്ച് കൂടുതൽ അറിയാം.

ഭവന വായ്പകൾക്ക് 15 ബേസിസ് പോയിന്റ് മുതൽ 30 ബേസിസ് പോയിന്റ് വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, ഭവന വായ്പകൾക്ക് 8.55 ശതമാനം മുതൽ 9.05 ശതമാനം വരെയാണ് പലിശ നിരക്ക്. എന്നാൽ, ഉത്സവ സീസണിൽ ഇത് 8.40 ശതമാനം ആയിരിക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെയാണ് ഭവന വായ്പകൾക്ക് ഇളവ് നൽകുന്നത്.

Also Read: നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി, കൂടുതൽ വിവരങ്ങൾ അറിയാം

സിബിൽ സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് വായ്പകളുടെ കിഴിവുകൾ നിർണയിക്കുന്നത്. 800 പോയിന്റിനേക്കാൾ കൂടുതൽ സിബിൽ സ്കോർ ഉള്ളവർക്ക് 8.40 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കുന്നതാണ്. എന്നാൽ, 700 മുതൽ 749 വരെ സിബിൽ സ്കോർ ഉള്ളവർക്ക് 8.55 ശതമാനം മാത്രമാണ് പലിശ ലഭിക്കുക. അതേസമയം, ഒന്നു മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് ഭവന വായ്പയുടെ പലിശ നിരക്കിൽ മാറ്റം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button